ശ്രീലങ്കയില്‍ സ്ഥിതി രൂക്ഷം; ഇന്ധനം കിട്ടാതെ വൈദ്യുതിനിലയങ്ങള്‍ അടച്ചു: രാജ്യം ഇരുട്ടില്‍

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ ഇന്ധനം കിട്ടാതെ ൈവദ്യുത നിലയങ്ങള്‍ അടച്ചതോടെ രാജ്യം ഇരുട്ടില്‍. തലസ്ഥാനമായ കൊളംബോയിലടക്കം ദിവസവും അഞ്ചുമണിക്കൂര്‍ വീതം പവര്‍ കട്ട് പ്രഖ്യാപിച്ചു. കൊളംബോ നഗരത്തിന്റെയും ഇന്ധന വിതരണ കേന്ദ്രങ്ങളുടെയും നിയന്ത്രണം പട്ടാളം ഏറ്റെടുത്തു. അതിനിടെ അഭയാര്‍ഥി പ്രവാഹമുണ്ടാകുമെന്ന സൂചനകളെ തുടര്‍ന്നു പാക്ക് കടലിടുക്കില്‍ ഇന്ത്യ നിരീക്ഷണം ശക്തമാക്കി.

കടലാസിന്റെ വിലമാത്രമുള്ള നോട്ടുകള്‍. എത്ര പണം നല്‍കിയാലും അരിയും പലവ്യഞ്ജനങ്ങളും കിട്ടാനില്ലാത്ത അവസ്ഥ. ഇന്ധനം തീര്‍ന്ന് നടുറോഡുകളില്‍ നിശ്ചലമാകുന്ന കാറുകളും ടാക്സികളും. സമാനതകളില്ലാത്ത ദുരന്തത്തിലേക്കു രാജ്യത്തെ തള്ളിവിട്ട പ്രസിഡന്റിന്റെ രാജിയാവശ്യപ്പെട്ടുള്ള സമരങ്ങളാണ് കൊളംബോയില്‍ എങ്ങും‍. ആഭ്യന്തര കലാപത്തിന്റെ വക്കിലാണു ശ്രീലങ്ക

Post a Comment

Previous Post Next Post

Contact Form